CricketLatest News

ടീമില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായാലും വിജയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വിരാട് കോഹ്ലി

ടീമില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായാലും വിജയത്തില്‍ മാത്രം വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ടീമില്‍ മാറ്റങ്ങള്‍ വരുത്തുമെങ്കിലും രാജ്യത്തിനു വേണ്ടി വിജയം സ്വന്തമാക്കുന്നത് ഏറെ ആഹ്ലാദവും അഭിമാനവും നല്‍കുന്നതാണ്. രണ്ട് മത്സരങ്ങളില്‍ ജയിച്ചാല്‍ ഓസ്‌ട്രേലിയയ്ക്ക് പരമ്പര സ്വന്തമാക്കാമെന്നിരിക്കെ മത്സരത്തില്‍ വിജയത്തിനായി തന്നെയാകും ഇന്ത്യന്‍ ടീം ശ്രമിക്കുന്നതെന്നും താരം പറയുകയുണ്ടായി.

മത്സരത്തെ സമീപിക്കുന്നതില്‍ വ്യത്യാസം ഒന്നുമുണ്ടാകില്ല. അവസാന രണ്ട് മത്സരങ്ങളില്‍ ചില മാറ്റങ്ങളുണ്ടാകും അവര്‍ക്ക് അവരുടെ അവസരങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കുവാനുള്ള അവസരം കൂടിയാണ് ഇനിയുള്ള മത്സരങ്ങള്‍. ലോകകപ്പ് വരാനിരിക്കുമ്പോള്‍ ടീമില്‍ ഇടം നേടുവാനുള്ള ആഗ്രഹം ഏവര്‍ക്കും തീര്‍ച്ചയായി ഉണ്ടാകുമെന്നും കോഹ്ലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button