Latest NewsIndia

തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ബിജെപി സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നു : അഖിലേഷ് യാദവ്

ലക്‌നൗ : ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എസ് പി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് നേട്ടങ്ങളുണ്ടാക്കാൻ ബിജെപി സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നു. താനൊരു മിലിട്ടറി സ്കൂളിലാണ് പഠിച്ചത്. എന്നാല്‍ സൈന്യത്തെ തന്‍റെ പാര്‍ട്ടി രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഇതുവരെ ഉപയോഗിച്ചിട്ടില്ല. ബിജെപി വെറുപ്പ് പ്രചരിപ്പിക്കുകയാണെന്നും ലോക സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ നേട്ടമുണ്ടാക്കാനായി ബിജെപി എന്തും ചെയ്യുമെന്നും അഖിലേഷ് വിമർശിച്ചു.

പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും മക്കള്‍ രാജ്യത്തിന് കാവല്‍ നില്‍ക്കുമ്പോള്‍ ബിജെപി നേതാക്കള്‍ വോട്ട് കിട്ടാനാണ് ശ്രമിക്കുന്നത്. ബിജെപി സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെന്ന് രാജ്യം മുഴുവനും അറിയാം. വോട്ട് ലഭിക്കാനായി ബിജെപിഏത് ലെവല്‍ വരെയും പോകുമെന്നും പശുക്കളെ പോലും ബിജെപി വെറുതെ വിട്ടിട്ടില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button