Latest NewsIndia

തെരഞ്ഞെടുപ്പു പ്രഖ്യാപനം ഇന്ന്

അതേസമയം സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയയമസഭാ തെരഞ്ഞെടുപ്പും നടക്കും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഇന്നുണ്ടാക്കും. ഇതു സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം വൈകീട്ട് അഞ്ചിന് നടക്കും. വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിക്കുക. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറയാണ് പ്രഖ്യാപനം നടത്തുക. അതേസമയം പ്രഖ്യാപനം വന്നു കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃക പെരുമാറ്റചട്ടം നിലവില്‍ വരും.

അതേസമയം സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍
ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയയമസഭാ തെരഞ്ഞെടുപ്പും നടക്കും. ആ തീയതികളും ഇന്ന് പ്രഖ്യാപിക്കും. കൂടാതെ രാഷ്ട്രപതി ഭരണം നിവിവുള്ള ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്.

പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിന് ജനപ്രതിനിധികള്‍ക്ക് വിലക്കുണ്ടാവും. സര്‍ക്കാര്‍ സംവിധാനങ്ങളെ പ്രചരണത്തിന് ഉപയോഗിക്കാനും പാടില്ല. ഇതു മുന്‍കൂട്ടി കണ്ട് തിരക്കിട്ട ഉദ്ഘാടന പരിപാടികളിലായിരുന്നു പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം. കഴിഞ്ഞ 30 ദിവസത്തിനിടെ 157 പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. കൂടാതെ ആഴ്ച്ചകളായി രാജ്യത്തെ എല്ലാ പ്രമുഖ മാധ്യമങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ വിവിധ വികസനപദ്ധതികളെക്കുറിച്ചുള്ള പരസ്യങ്ങള്‍ വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button