MollywoodLatest News

ലേലം 2 വില്‍ ചാക്കോച്ചിയുടെ മകനായി ഗോകുല്‍ സുരേഷ് എത്തുന്നു

ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നു. ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നത് ഏറെ നാളായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ചിത്രത്തിന്റെ കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത് വരികയാണ്. ചിത്രത്തില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി എത്തുമ്പോള്‍ കൊച്ചു ചാക്കോച്ചിയായി മകന്‍ ഗോകുല്‍ സുരേഷ് ഗോപി എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത. നിധിന്‍ രഞ്ജി പണിക്കരാണ് ചിത്രത്തിന്റെ സംവിധാനം.

സിനിമയുടെ വാര്‍ത്ത സുരേഷ് ഗോപി സ്ഥിരീകരിച്ചു. ആനക്കാട്ടില്‍ ചാക്കോച്ചിയെന്ന കഥാപാത്രമായി തന്നെയാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. ചെറുപ്പത്തില്‍ ഗോകുല്‍ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നുവെന്നും അതിപ്പോള്‍ സിനിമയില്‍ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും ഗോകുല്‍ സുരേഷ് ഗോപി പറഞ്ഞു. ലേലം സംവിധാനം ചെയ്തത് ജോഷിയായിരുന്നു. ലേലം 2വിന്റെ തിരിക്കഥ രഞ്ജി പണിക്കരാണ്. സിനിമയുടെ തിരക്കഥാ രചന പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button