KeralaLatest News

നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരുമെന്ന് കെ. സുരേന്ദ്രൻ

കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റും, വോട്ടും നേടി നരേന്ദ്രമോഡി വീണ്ടും അധികാരത്തിൽ വരുമെന്നും നെയ്യാറ്റിൻകരയിൽ പരിവർത്തന യാത്രയ്ക്ക് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ.കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും ദേശീയ സുരക്ഷയെ വെല്ലുവിളിക്കുന്ന ദേശവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകുകയാണ് . ശബരിമല വിശ്വാസികളെ അടിച്ചമർത്താൻ ശ്രമിച്ചവരെ മറക്കരുത്. തിരുവനന്തപുരത്തിന്റെ വികസനത്തിന് നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ നൽകുകയുണ്ടായി, എന്നാൽ തിരുവനന്തപുരത്തിന്റെ വികസനത്തിനായി നിലവിലെ എം.പി ശശി തരൂർ യാതൊന്നും ചെയ്തില്ല ജനങ്ങളെ വഞ്ചിക്കുക മാത്രമാണ് ചെയ്തത്. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെയും, മഹിളകളുടെയും അകമ്പടിയോടെയാണ് ശ്രീ കെ സുരേന്ദ്രനെ നെയ്യാറ്റിൻകരയിൽ സ്വീകരണം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button