Latest NewsIndia

ആംആദ്മി സഖ്യം നിഷേധിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേജരിവാള്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജരിവാള്‍. കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്ര്യമാണ് സഖ്യം ഇല്ലാതാക്കാന്‍ കാരണമെന്ന് കെജരിവാള്‍ കുറ്റപ്പെടുത്തി.

ലോക്‌സഭ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടപ്പെടുമെന്നും കെജരിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ മുസ്തഫബാദില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖ്യത്തിനായി ആംആദ്മി കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചെങ്കിലും അവരത് മനസ്സിലാക്കിയില്ലെന്നും കെജരിവാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button