Latest NewsIndia

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തെളിവു ചോദിക്കുന്നവരെ അടുത്ത സൈനിക ആക്രമണത്തിനൊപ്പം അയക്കണം: ആര്‍എസ്എ​സ്

ഗ്വാ​ളി​യോ​ര്‍: പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന ബാ​ലാ​കോ​ട്ടി​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് തെ​ളി​വ് ചോ​ദി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​വു​മാ​യി ആ​ര്‍​എ​സ്‌എ​സ്. ഇ​ത്ത​ര​ക്കാ​രെ അ​ടു​ത്ത മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ന്‍റെ സ​മ​യ​ത്ത് സൈ​നി​ക​ര്‍​ക്കൊ​പ്പം അ​യ​ക്ക​ണ​മെന്ന് ആര്‍ എസ്എസ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ലേ പറഞ്ഞു.

.ഇന്ത്യ നടത്തിയ ആക്രമണത്തിന് തെളിവ് ചോദിക്കുന്നവരുടെ വി​ശ്വാ​സ​വും ദേ​ശീ​യ​ബോ​ധ​വും സം​ശ​യ​ക​ര​മാ​ണെ​ന്ന് ഹൊ​സ​ബ​ലേ പറഞ്ഞു. ഇ​ങ്ങ​നെ ത​ളി​വ് ചോ​ദി​ക്കു​ന്ന​വ​രാ​ണ് കൂ​ടു​ത​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലാകോട്ട് ആ​ക്ര​മ​ണ​ത്തേ​ക്കു​റി​ച്ച്‌ തെ​ളി​വു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​വ​ര്‍​ക്കെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും കേന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും ഉ​ള്‍​പ്പെ​ടെ​യുള്ള പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button