Latest NewsKerala

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ഉമ്മന്‍ചാണ്ടിക്ക് തരൂരിന്റെ നല്‍കിയ മറുപടിയാണ്

തിരുവനന്തപുരം : ശശി തരൂര്‍ എം.പിയുടെ പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു. സംസ്ഥാന ദേശീയ നേതാക്കള്‍ പലരും അദ്ദേഹത്തിന് പിറന്നാള്‍ ആശംസ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തരൂരിന് പിറന്നാള്‍ ആശംസ നേര്‍ന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തരൂര്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. നന്ദി ഒ.സി ചേട്ടായെന്നാണ് തരൂര്‍ ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. താങ്കളുടെ മാതൃക എനിക്ക് എപ്പോഴും പ്രചോദനമാണ്. പ്രയോഗിക ജനാധിപത്യത്തിന്റെ അടയാളമാണ് താങ്കളുടെ പ്രവര്‍ത്തനങ്ങളെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ചെന്നിത്തലയടക്കം നിരവധി നേതാക്കള്‍ തരൂരിന് ആശംസ നേര്‍ന്നു. എല്ലാവര്‍ക്കും മറുപടി കൊടുക്കാനും അദ്ദേഹം മറന്നില്ല. കഴിഞ്ഞ ദിവസമായിരുന്നു തരൂരിന്റെ 63ാം പിറന്നാള്‍. അമ്മ ലില്ലി തരൂരിനൊപ്പമായിരുന്നു അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചു. പിറന്നാള്‍ ദിവസം അമ്മയെക്കുറിച്ച് ഹിന്ദിയില്‍ വികാരനിര്‍ഭരമായ ഒരു സന്ദേശവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close