KeralaLatest News

വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കി ; പ്രതി കീഴടങ്ങി

വേങ്ങര : ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട വൈരാഗ്യത്തെതുടർന്ന് യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ മുഖ്യപ്രതി കീഴടങ്ങി. മലപ്പുറം വേങ്ങര സ്വദേശി അബു താഹിറാണ് കീഴടങ്ങിയത്. ഹൈക്കോടതിയില്‍നിന്നും മുൻകൂര്‍ ജാമ്യം നേടിയതിന് പിന്നാലെയായിരുന്നു കീഴടങ്ങല്‍.

അബു താഹിറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ആറ് മാസമായി ഇയാള്‍ ഒളിവിലായിരുന്നു. സുഹൃത്തും കാരാത്തോട് സ്വദേശിയുമായ ഫാജിദിനെയാണ് അബു താഹിറിന്‍റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് കേസില്‍ കുടുക്കിയത്. ജൂണ്‍ 22നായിരുന്നു സംഭവം.

കാരാത്തോട് യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ പ്രസിഡന്റാണ് ഫാജിദ്. ക്ലബ്ബ് നടത്തിയ സെവന്‍സ് ടൂര്‍ണമെന്റിന്റെ സംഘാടക സമിതിയില്‍നിന്ന് അബു താഹിറിനെ ഒഴിവാക്കിയിരുന്നു. ഇതാണ് വൈരാഗ്യം ഉണ്ടാകാൻ കാരണം.

ഫാജിദിന്റെ ഓട്ടോറിക്ഷയില്‍ ഇവര്‍ രണ്ടര കിലോ ക‌ഞ്ചാവ് വെച്ചു. തുടര്‍ന്ന് പോലീസിനെയും അറിയിച്ചു. വേങ്ങര പോലീസ് പിടികൂടിയ ഫാജിദ് 7 ദിവസം ജയിലിലും കിടന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥ വസ്തുത വെളിപ്പെടുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close