Latest NewsIndia

മതസൗഹാര്‍ദം പ്രമേയമാക്കിയ പരസ്യം; സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം

ചെറിയ കുട്ടികൾ കേന്ദ്ര കഥാപാത്രമായി മതസൗഹാർദ്ദം പറയുന്ന പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹിന്ദുസ്ഥാൻ യുണിലിവർ പുറത്തിറക്കുന്ന വാഷിങ്​ പൗഡർ സർഫ്​എക്​സലി​​​ന്‍റെ പരസ്യമാണ് ട്രെൻഡ് ആകുന്നത്. ഹോളി ദിവസം ജുമുഅ നമസ്​കാരത്തിന്​ പോകാൻ കഴിയാതെ വീട്ടിനകത്തിരിക്കുകയായിരുന്ന കുട്ടിയെ​ ഒരു അമുസ്​ലിം പെൺകുട്ടി സഹായിക്കുകയും നമസ്​കാരത്തിന്​ ശേഷം ഹോളി ആഘോഷിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നതാണ്​ പരസ്യം. സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായമായിരുന്നു നേടിയത്​. എന്നാൽ ഇപ്പോൾ ട്വിറ്ററിൽ ഇതിപ്പോൾ വൻ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. പരസ്യം ലൗജിഹാദ്​ പ്രചരിപ്പിക്കുകയാണെന്നാണ്​ ആരോപണം. ആയിരക്കണക്കിന്​ വിദ്വേഷ ട്വീറ്റുകളാണ്​ ഇതുമായി ബന്ധ​പ്പെട്ട്​ പ്രചരിച്ചത്​. ട്വിറ്ററിൽ ബോയ്​കോട്ട്​ സർഫ്​ എക്​സൽ എന്ന ഹാഷ്​ടാഗിനൊപ്പമാണ് ട്വീറ്റുകൾ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button