KeralaLatest News

വളര്‍ത്തുമൃഗങ്ങളെ ജമ്നപ്യാരിയടക്കം വിറ്റ് അവിടെ നിന്ന് തന്നെ അവറ്റകളെ പൊക്കുന്ന വിദഗ്ദനെ പോലീസ് പൊക്കി

തൃശൂര്‍: വളര്‍ത്തു മൃഗങ്ങളെ വീടുകളില്‍ വിറ്റതിന് ശേഷം വിറ്റ വളര്‍ത്ത് മൃഗങ്ങളെ വിറ്റ ഇടത്തില്‍ നിന്ന് തന്നെ മോഷ്ടിച്ച് മുങ്ങുന്ന വിരുതനെ പോലീസ് പിടിച്ചു. ജമ്നപ്യാരി ആടുകളെയടക്കമാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്. പുല്ലഴി സ്വദേശി ഉമേഷാണ് പൊലീസിന്റെ പിടിയിലായത്. തൃശൂര്‍ അന്തിക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

വിലകൂടിയ രണ്ട് ജമ്നപ്യാരി ആടുകള്‍, ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ബീറ്റില്‍ ഇനത്തില്‍പ്പെട്ട ഒരു ആട് എന്നിവയെ മോഷ്ടിച്ച കേസിലാണ് ഉമേഷ് പിടിയിലായത്. മുറ്റിച്ചൂര്‍, ആറാംകല്ല്, ലാലൂര്‍, അരണാട്ടുകര എന്നിവിടങ്ങളില്‍ മോഷണം തുടര്‍ച്ചയായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഉമേഷിനെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button