Latest NewsIndia

ചാനല്‍ മാറ്റാന്‍ റിമോട്ട് പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ഭാര്യയ്ക്ക് കുത്തേറ്റു : ഭര്‍ത്താവ് അറസ്റ്റില്‍

ചെന്നൈ: ചാനല്‍ മാറ്റാന്‍ റിമോട്ട് പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ഭാര്യയ്ക്ക് കുത്തേറ്റു . ഭര്‍ത്താവ് അറസ്റ്റില്‍. ചെന്നൈയിലായിരുന്നു സംഭവം. 50കാരനായ വീരനാണ് ഭാര്യ ഉഷ(47)യെ കുത്തി പരിക്കേല്‍പ്പിച്ചത്. ചാനല്‍ മാറ്റുന്നതിനെ ചെല്ലിയുണ്ടായ തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചത്

ട്രിപ്ലിക്കെയിനിലെ അയോതി നഗറിനെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭവ സമയത്ത് പഴയപാട്ട് കേട്ടിരുന്ന വീരാനോട് ചാനല്‍ മാറ്റാന്‍ ഉഷ ആവശ്യപ്പെട്ടു. എന്നാല്‍ വീരാന്‍ വിസമ്മതിച്ചു. ശേഷം വീരാന്റെ കൈയ്യില്‍ നിന്ന് റിമോര്‍ട്ട് പിടിച്ച് വാങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കത്തിലാവുകയും വീരന്‍ ഉഷയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവ സമയത്ത് ബഹളം കേട്ടെത്തിയ അയല്‍ക്കാരാണ് ഉഷയെ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തില്‍ ഉഷയുടെ നെഞ്ചിലും വയറിലും ഗുരഗതരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ വീരനെ അറസ്റ്റ് ചെയ്യുകയും കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തതായി മറീന പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button