Latest NewsUAEGulf

ദുബായില്‍ നിന്നുളള വിമാനം വെെകി – യുവാവ് കരകയറിയത് 157 പേരുടെ ജീവന്‍ പൊലിഞ്ഞ എതോപ്യന്‍ എയര്‍ലെെന്‍ ദുരന്തത്തില്‍ നിന്ന്

ദുബായ്:  ആഡീസ് അബ്ബയില്‍ നിന്ന് പുറപ്പെട്ട എതോപ്യന്‍ എയര്‍ലെെന്‍സിന്‍റെ വിമാനം പറന്ന് ഉയര്‍ന്ന് 6 മിനിട്ടുകള്‍ക്കകം കേടുപാടുകള്‍ മൂലം താഴേക്ക് പതിക്കുകയായിരുന്നു. ഏവരേയും ദുംഖത്തിലാഴ്ത്തി ആ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന 149 യാത്രക്കാരും ബാക്കിയുണ്ടായിരുന്ന ജീവനക്കാരും ആ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞിരുന്നു. എന്നാല്‍ എതോപ്യന്‍ വിമാനത്തില്‍ യാത്രചെയ്യേണ്ടിയിരുന്ന ഒരു യുവാവ് ദെെവത്തിന്‍റെ അനുഗ്രഹം മൂലം ആ വലിയ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

അഹമ്മദ് കാലീദ് എന്ന യുവാവാണ് വിമാനപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.ദുബായില്‍ നിന്ന് ആഡീസ് അബ്ബയിലേക്കും അവിടെ നിന്ന് നയ് റോബിയിലേക്കുമായിരുന്നു യുവാവിന് യാത്ര ചെയ്യേണ്ടിയിരുന്നത്. ഇതില്‍ ആഡീസ് അബ്ബയില്‍ നിന്ന് നയ് റോബിയിലേക്ക് യാത്രയായ എതോപ്യന്‍ എയര്‍ലെെന്‍സാണ് ദുരന്തത്തില്‍ തകര്‍ന്നിഞ്ഞത്.

ദുബായില്‍ നിന്ന് ആഡീസ് അബ്ബയിലേക്കുളള വിമാനം വെെകിയത് മൂലമാണ് ആദ്യ സര്‍വ്വീസായ അപകടത്തില്‍ പെട്ട എതോപ്യന്‍ എയര്‍ലെെന്‍സില്‍ കയറാതെ യുവാവ് രക്ഷപ്പെട്ടത് . പിന്നീട് താന്‍ കേറേണ്ടിയിരുന്ന വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം അപകടത്തില്‍ പെട്ടെന്നും യാത്ര ചെയ്തിരുന്ന എല്ലാവരും മരിച്ചെന്ന വിവരം ഞെട്ടലോടേയും അതീവ വേദനയോടെയാണുമാണ് മൊബെെലില്‍ വാര്‍ത്തയിലൂടെ കണ്ടതെന്നും അഹമ്മദ് കാലീദ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button