Latest NewsInternational

VIDEO – കരിമ്പുലി കൂടിന് മേലെ കേറിയും സെല്‍ഫി ശ്രമം – യുവതിയെ കരിമ്പുലി പിടിച്ചു !

വാഷിംങ്ടണ്‍: കരിമ്പുലി കൂടിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദേശ യുവതിയെ കരിമ്പുലി പിടിച്ചു. അമേരിക്കയിലെ അരിസോണയിലുള്ള വൈല്‍ഡ് ലൈഫ് വേള്‍ഡ് മൃഗശാലയിലാണ് സംഭവം. 30 കാരിയെയാണ് കരിമ്ബുലി ആക്രമിച്ചത്. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കരിമ്ബുലി യുവതിയുടെ കൈകളില്‍ നഖം കൊണ്ട് പിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പ്രതീക്ഷിക്കാതെയായിരുന്നു പുലിയുടെ ആക്രമണം.

കരച്ചില്‍ കേട്ടെത്തിയ മറ്റൊരളാണ് യുവതിയെ പുലിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇവരെ മൃശാല ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. കൂട് നിര്‍മിച്ചിരിക്കുന്നത് എന്തിനാണെന്ന് ദയവായി കാഴ്ച്ചക്കാര്‍ മനസിലാക്കണമെന്ന് അധികൃതര്‍ താക്കീത് നല്‍കി.

VIDEO COURTESY  –   ABC News

shortlink

Related Articles

Post Your Comments

Related Articles


Back to top button