KeralaLatest News

കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയ കരാട്ടെ അധ്യാപകന്‍ പിടിയില്‍

കൊച്ചി: പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ കരാട്ടെ അധ്യാപകന്‍ പിടിയില്‍. വൈപ്പിന്‍ സ്വദേശി ജിബിനാണ് (39) പിടിയിലായത്. വടുതലയിലുള്ള ഒരു ഫ്‌ളാറ്റില്‍ കഴിഞ്ഞ മാസം 28നാണ് ജിബിന്‍ പെണ്‍കുട്ടികള്‍ക്ക് കരാട്ടെ ക്ലാസ് എടുക്കാന്‍ എത്തിയത്. ആഴ്ചയില്‍ മൂന്ന് ക്ലാസാണ് ഉണ്ടായിരുന്നത്. തുടക്കത്തില്‍ കൂടുതല്‍ കുട്ടികള്‍ ക്ലാസില്‍ പങ്കെടുത്തിരുന്നെങ്കിലും പിന്നീട് കുട്ടികള്‍ വരാതെയായി. തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നതിനെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. ഇയാള്‍ കുട്ടികളെ ഉപദ്രവിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പോക്‌സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button