Latest NewsIndia

ചെന്നൈ പട്ടണത്തിലെ ഓട്ടോകളില്‍ സര്‍വ്വത്ര നയന്‍സ് ഫോട്ടോ മയം

ഈ  മാസം പുറത്തു വരുന്ന നയന്‍താര ചിത്രമായ ഐറ എന്ന ഹൊറര്‍ ചിത്രത്തിന് ചെെന്നെ പട്ടണത്തില്‍ വലി യ സ്വീകരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. നയന്‍താര ഇരട്ട വേഷങ്ങള്‍ അവതരിപ്പിക്കുന്ന ഹൊറര്‍ ചിത്രമാണിത്. ഈ ചിത്രത്തിന് വരവേല്‍പ്പ് നല്‍കി ചെന്നെയിലെ ഓട്ടോയില്‍ മുഴുവനും നയന്‍സിന്‍റെ ചിത്രങ്ങളാണ്.

നയന്‍സിന്‍റെ ഈ ചിത്രത്തിനും നയന്‍താര എന്ന അഭിനേത്രിക്കും തമിഴര്‍ വലിയ സ്ഥാനവും ആരാധനയുമാണ് നല്‍കുന്നതെന്ന് ഈ ഓട്ടോകളിലെ പുറംചട്ടയില്‍ പതിഞ്ഞിരിക്കുന്ന നയന്‍സിന്‍റെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായ കെ.എം. സര്‍ജുന്‍ ഒരുക്കുന്ന ഐറയുടെ നിര്‍മ്മാതാക്കള്‍ കെ.ജെ.ആര്‍. സ്റ്റുഡിയോസ് ആണ്. എന്തായാലും നയന്‍സിന്‍റെ ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നും കൂടെയാകും ഐറ.

shortlink

Related Articles

Post Your Comments

Related Articles


Back to top button