NattuvarthaLatest News

പെരിയാറില്‍ മാംസാവശിഷ്ടങ്ങള്‍ തള്ളി : മൃഗകൊഴുപ്പ് അടിഞ്ഞുകൂടി അസഹനീയ ദുര്‍ഗന്ധം

2 കമ്പനികളില്‍ പൊലീസ് പരിശോധന

കൊച്ചി : പെരിയാറില്‍ മാംസാവശിഷ്ടങ്ങള്‍ തള്ളി . മൃഗകൊഴുപ്പ് അടിഞ്ഞുകൂടി അസഹനീയ ദുര്‍ഗന്ധം. പെരിയാറിലേക്കു എടയാര്‍ വ്യവസായ മേഖലയില്‍ നിന്നാണ് മാംസാവശിഷ്ടങ്ങള്‍ തള്ളിയിരിക്കുന്നത്.. മൃഗക്കൊഴുപ്പ് പാതാളത്തെ റഗുലേറ്റര്‍ ബ്രിജിന്റെ ലോക്ക്ഷട്ടറിനു സമീപത്തു നിറഞ്ഞുകിടക്കുകയാണ്

പെരിയാറിലേക്കു മൃഗക്കൊഴുപ്പു തള്ളാന്‍ സാധ്യതയുള്ള രണ്ടു കമ്പനികളില്‍ പൊലീസ് പരിശോധന നടത്തി.കഴിഞ്ഞ ഞായറാഴ്ചയും പെരിയാറിലേക്കു മൃഗക്കൊഴുപ്പ് ഒഴുക്കിയിരുന്നു. കട്ടികൂടിയ വെള്ളപ്പാട ഷട്ടറിന്റെ മേല്‍ത്തട്ടില്‍ പുഴയില്‍ നിറഞ്ഞു കിടക്കുകയായിരുന്നു.

അതേസമയം, നിരീക്ഷണ ക്യാമറകളും ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനവും സര്‍വീലന്‍സ് വാനില്‍ 24 മണിക്കൂറും പട്രോളിങ്ങും ഉള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന് 2019 ജനുവരി ഒന്നിനു ശേഷം നിത്യേനയെന്നോണം പെരിയാറിലേക്കു മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വ്യവസായമേഖലയില്‍ നിന്നു മാലിന്യം പുഴയിലേക്കു തള്ളുന്നില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഏലൂര്‍ സര്‍വീലന്‍സ് സെന്റര്‍ അവകാശപ്പെടുന്നത്. മേലധികാരികള്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലും ഇതു തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. മാലിന്യം അടിഞ്ഞുകൂടുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തി മാലിന്യം താഴോട്ട് ഒഴുക്കിവിട്ടാണ് പരിഹാരം കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button