Latest NewsNattuvartha

ആള്‍ത്താമസമില്ലാത്ത വീട്ടില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

മറയൂര്‍ : ആള്‍താമസമില്ലാത്ത വീട്ടില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ദ്രാനഗര്‍ പട്ടത്തലച്ചി ഭാഗത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. . മറയൂര്‍ പട്ടിക്കാട് സ്വദേശി രാംകുമാര്‍(36), കുട്ടാംകുഴി സ്വദേശിനി സുശീല(36) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

2001 ല്‍ ആദിവാസി പുനരധിവാസ കോളനിയായി നല്‍കിയ ഇവിടെ ഒട്ടേറെ വീടുകളില്‍ ആള്‍ത്താമസമില്ല. മറയൂര്‍ അഡീഷനല്‍ എസ്‌ഐ ടി.ആര്‍ രാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. രാംകുമാറിന്റെ ഡ്രൈവിങ് ലൈസന്‍സും സുശീലയുടെ എടിഎം കാര്‍ഡുമാണ് തിരിച്ചറിയാന്‍ സഹായിച്ചത്. ഇരുവരുടെയും ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. ഇവരെ ഒരാഴ്ച മുന്‍പ് കാണാതായിരുന്നു. ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button