KeralaLatest NewsIndia

ടിക്കാറാം മീണയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കൊച്ചി: സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുത് എന്ന നിര്‍ദ്ദേശത്തിനെതിരെയാണ് പരാതി. ശബരിമല പ്രചരണവിഷമാക്കരുതെന്ന നിര്‍ദ്ദേശം ദുരുദ്ദേശപരമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ഓഫീസറുടേത് അധികാര ദുര്‍വിനിയോഗമാണെന്ന് ആരോപിക്കുന്ന പരാതിയില്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെടുന്നു.

ബിജെപി മുന്‍ സംസ്ഥാന സമിതി അംഗം അഡ്വ. പി കൃഷ്ണദാസാണ് പരാതി നല്‍കിയത്.ശബരിമല പ്രചരണവിഷയമാകുമെന്നും, അഭിപ്രായ സ്വാതന്ത്ര്യം വിലക്കാൻ ആർക്കും അവകാശമില്ലെന്നും മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉന്നയിക്കുമെന്ന് പിസി ജോർജ് എംഎൽഎ പ്രതികരിച്ചു. ശബരിമല വിഷയം ചർച്ചയാക്കരുതെന്ന് പറയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരാണെന്ന് പി.സി.ജോർജ് ചോദിച്ചു.

കോൺഗ്രസ് നേതാവ് കെ സുധാകരനും ശബരിമല വിഷയം പ്രചാരണത്തിൽ ഉന്നയിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇന്നും ശബരിമല വിഷയം പ്രചാരണവിഷയമാക്കരുതെന്ന് ആവര്‍ത്തിച്ച്‌ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞിരുന്നു.ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച ലിംഗനീതി ഉന്നയിക്കാം. ക്ഷേത്രം, മതം , ദൈവം തുടങ്ങിയവ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല.

മാതൃകാപെരുമാറ്റച്ചട്ടം, സുപ്രീംകോടതി വിധി എന്നിവ കര്‍ശനമായി നടപ്പാക്കും. മാതൃകാപെരുമാറ്റച്ചട്ടം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാന്‍ കലക്ടര്‍മാര്‍ക്ക് കത്ത് നല്‍കിയെന്നും ടീക്കാറാം മീണ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button