Latest NewsNattuvartha

നഴ്‌സിങ് വിദ്യാര്‍ഥിനി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

ബാലരാമപുരം: നഴ്‌സിങ് വിദ്യാര്‍ഥിനി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര അരുവിപ്പുറം ആയക്കോണം ലീല ഭവനില്‍ രൂപ കുമാര്‍- സീമ ദമ്പതികളുടെ മകള്‍ ബിജിന(18)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലരാമപുരത്തിനും നെയ്യാറ്റിന്‍കരയ്ക്കും ഇടയില്‍ പുന്നക്കാടിന് സമീപം തേരന്നൂര്‍ റെയില്‍വേ ട്രാക്കിലാണ് ഇന്നലെ പുലര്‍ച്ചയോടെയാണ് മൃതദേഹം കണ്ടത്. തിരുവല്ലം നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് അച്ഛനും അമ്മയും ജോലി സംബന്ധമായി കണ്ണൂരിലായതിനാല്‍ അച്ഛമ്മയോടും ബന്ധുക്കളോടുമൊപ്പമാണ് താമസം. അവധിക്ക് വീട്ടില്‍ വന്നിട്ട് ഞായറാഴ്ച വൈകിട്ടോടെ ഹോസ്റ്റലിലേക്ക് മടങ്ങിയതായിരുന്നു ബിജിന.

shortlink

Related Articles

Post Your Comments

Related Articles


Back to top button