Latest NewsIndia

സഹനടനെ ആക്രമിച്ചു; നടന്‍ വിമലിനെതിരെ കേസ്

ചെന്നൈ: മദ്യപിച്ചെത്തി നടന്‍ അഭിഷേകിനെ ആക്രമിച്ച കേസില്‍ തമിഴ് നടന്‍ വിമലിനെതിരെ കേസ്. തിങ്കളാഴ്ച രാവിലെ വിമലിന്റെ ചെന്നൈയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സംഭവം. ഇരുവരും അമിതമായി മദ്യപിച്ചിരുന്നു എന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂട്ടുകാരനായ അഭിഷേക് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയും തന്റെ കോള്‍ കഴിയുന്നതുവരെ കാത്തുനില്‍ക്കാന്‍ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതില്‍ പ്രകോപിതരായ വിമലും മറ്റു കൂട്ടുകാരും ചേര്‍ന്ന് അഭിഷേകിനെ ആക്രമിക്കുകയായിരുന്നു. അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമലിനും കൂട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. വിമല്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമല്‍ അഭിഷേകിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. തമിഴില്‍ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിമല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button