KeralaLatest News

തിരുവല്ലയില്‍ യുവതിയെ നടുറോഡില്‍ തീ കൊളുത്തി

തിരുവല്ല: യുവാവ് യുവതിയെ നടുറോഡില്‍ തീ കൊളുത്തി. അയിരൂര്‍ സ്വദേശിയായ യുവതിക്കാണ് പൊള്ളലേറ്റത്. ഇവര്‍ക്ക് ശരീരത്തില്‍ 60 ശതമാനം പൊള്ളലേറ്റതായണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തിുവല്ല കുമ്പനാട് അജിന്‍ റെജി മാത്യു പിടിയില്‍. അജിന്റെ വിവാഹാഭ്യര്‍ത്ഥന യുവതിയുടെ വീട്ടുകാര്‍ നിഷേധിച്ചതിനെ തുടര്‍ന്നുള്ള പ്രകേപനമാണ് കാരണം.

തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാനെത്തിയ യുവതി റോഡില്‍ കൂടി പോകുമ്പോള്‍ അജിന്‍ ബൈക്കിലെത്തി തീ കൊളുത്തുകയായിരുന്നു. കുത്തി പരിക്കേല്‍പ്പിച്ച ശേഷമാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്‌. ഗുരുതരമായി പൊള്ളലേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.  അജിനെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button