Latest News

ആര്‍മി ക്യാംപിന് സമീപത്ത് നിന്ന് സ്ഫോടനവസ്തുക്കളുമായി യുവാവ് പിടിയില്‍ ; കനത്ത ജാഗ്രത

ഇയാളുടെ നീക്കങ്ങളില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു.

ജമ്മു : ആര്‍മി ക്യാംപിന് സമീപത്ത് നിന്ന് സ്ഫോടനവസ്തുക്കളുമായി യുവാവ് പിടിയില്‍. ജമ്മു കാശ്മീരിലെ പൂഞ്ചിലാണ് സംഭവം. കലാക്കോട്ട് നിവാസിയായ രജീന്ദര്‍ സിംഗാണ് അറസ്റ്റിലായത്. ഒരു റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രജീന്ദര്‍. എന്നാല്‍ ആര്‍മി ക്യാംപിന് സമീപത്ത് ഇയാളുടെ നീക്കങ്ങളില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു.

രണ്ട് ഗ്രനേഡ് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. എ സി-90 ഗ്രനേഡ്, UBGL(അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലാഞ്ചര്‍) എന്നിവയടക്കം ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായാണ് പൂഞ്ച് സീനിയര്‍ പൊലീസ് സുപ്രണ്‍ന്റ് രമേശ് കുമാര്‍ അംഗ്രാള്‍ അറിയിച്ചിരിക്കുന്നത്. ഖാലിസ്ഥാൻ തീവ്രവാദികളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button