CinemaMollywoodNewsEntertainment

സ്‌ക്രീനിലെ അത്ഭുതവിളക്ക് വിളക്ക് വീണ്ടുമെത്തുന്നു

ഇന്നത്തെ ഇന്ത്യയിലും ചൈനയിലും ഉള്‍പ്പെട്ട പല രാജ്യങ്ങളുടെയും അധീശനായ ഷെഹരിയാര്‍ രാജാവിനെ കഥകള്‍കൊണ്ട് നിലയ്ക്കുനിര്‍ത്തുന്ന ഷഹ്റസാദിന്റെ ഇതിഹാസത്തിലെ ഒരേട് ഒരിക്കല്‍ക്കൂടി സിനിമയാക്കുന്നത് വാള്‍ട് ഡിസ്നി കമ്പനി. ആയിരത്തൊന്നു രാവുകളിലെ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന കഥയില്‍ ഡിസ്‌നി മുമ്പ് നിര്‍മിച്ച അനിമേഷന്‍ സിനിമയുടെ റീമേക്കായ ‘അലാദി’ന്റെ ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ത്തന്നെ ഒറ്റദിവസംകൊണ്ട് 68 ലക്ഷം പേര്‍ കണ്ടു. രണ്ടു മിനിറ്റിലധികം ദൈര്‍ഘ്യമുണ്ട് ട്രെയിലറിന്.

കനേഡിയന്‍ താരം മെന മസേദ് അലാവുദ്ദീനായി വേഷമിടുന്നു. ജാസ്മിന്‍ രാജകുമാരിയാകുന്നത് നയോമി സ്‌കോട്ട്. ഹോളിവുഡ് സംവിധായകന്‍ ഗൈ റിച്ചിയാണ് ചിത്രമൊരുക്കുന്നത്. എന്നും വ്യത്യസ്ത സിനിമകളും വ്യത്യസ്ത മേക്കിങ് രീതികളുമായി അമ്പരിപ്പിച്ച റിച്ചി ‘കിങ് ആര്‍തര്‍’ എന്ന ചിത്രത്തിനുശേഷമാണ് അറബിക്കഥയുമായെത്തുന്നത്. ജോണ്‍ അഗസ്തിയുമായി ചേര്‍ന്നാണ് റിച്ചി തിരക്കഥയൊരുക്കിയത്. ഇദ്ദേഹത്തിന്റെ സ്നാച്ച്, റിവോള്‍വര്‍, ഷെര്‍ലക് ഹോംസ് ചിത്രങ്ങള്‍ക്ക് കേരളത്തിലും നിരവധി ആരാധകരുണ്ട്.

സമാന്തരമായി വികസിക്കുകയും പിന്നീട് ഒന്നാവുകയും ചെയ്യുന്ന കഥാതന്തുക്കളുള്ള ചിത്രങ്ങള്‍ ചില മലയാള സനിമകള്‍ അനുകരിച്ചിട്ടുണ്ടെന്ന വിമര്‍ശവും ഉയര്‍ന്നിരുന്നു. ഹോളിവുഡ് താരം വില്‍ സ്മിത്താണ് അത്ഭുതവിളക്കിലെ ജിന്നായെത്തുന്നത്.

shortlink

Post Your Comments


Back to top button