KeralaLatest News

യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരം

തിരുവല്ല: യുവാവ് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ കഴിയുകയാണ് പെൺകുട്ടി. എന്നാൽ ആരോഗ്യ നിലയിൽ പുരോഗതി ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 65 ശതമാനം പൊള്ളൽ ഏറ്റതിന് പുറമെ യുവതിയുടെ വയറിൽ കുത്തേറ്റിട്ടുമുണ്ട്.

ഇന്നലെ തിരുവല്ലയിൽ വച്ചാണ് യുവതി കാമുകന്‍റെ ആക്രമണത്തിനിരയായത്. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്സിവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ പെൺകുട്ടി പ്രണയം നിരസിച്ചു. തുടർന്ന് യുവാവ് വിവാഹ അഭ്യർത്ഥന നടത്തി ഇതും പെൺകുട്ടി നിരസിച്ചതോടെയാണ് ആക്രമണം ഉണ്ടായത്.

തിരുവല്ല ചിലങ്ക ജം​ഗ്ഷനിൽ കാത്തു നിന്ന യുവാവ് പെൺകുട്ടി ക്ലാസ്സിലേക്ക് വരുന്ന വഴി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button