Latest NewsTechnology

ഈ ആപ്പിനോട് വിട പറഞ്ഞു ഗൂഗിൾ

സ്‍മാര്‍ട്ട് മെസേജിങ് ആപ്പ്ളിക്കേഷനായ ‘അല്ലോ’ യോട് വിട പറഞ്ഞു ഗൂഗിൾ. അല്ലോയുടെ ‘ഹെല്‍പ്പ്’ പേജില്‍ മാര്‍ച്ച്‌ 12, 2019ഓടെ ഞങ്ങള്‍ ‘അല്ലോ’യോട് വിടപറയുന്നു എന്നാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. അല്ലോ’ വഴി സ്മാര്‍ട്ട് മെസേജുകള്‍ അയക്കാന്‍ സാധിക്കുന്നതല്ലെന്നും ഗൂഗിള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ചാറ്റ് ഗൂഗിളിന്റെ തന്നെ ‘ഡ്രൈവ്’ വഴി സേവ് ചെയ്ത സൂക്ഷിക്കാനുള്ള സൗകര്യവും നൽകുന്നു.

2016ല്‍, ഗൂഗിളിന്റെ വീഡിയോ ചാറ്റ് ആപ്പ്ളിക്കേഷനായ ‘ഡുവോ’യോടൊപ്പമാണ് ഗൂഗിള്‍ ആദ്യമായി ‘അല്ലോ’യെ അവതരിപ്പിച്ചത്. ഡുവോ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതായി മാറിയെങ്കിലും, ‘അല്ലോ’യ്ക്ക് മികച്ച പ്രതികരണം ലഭിക്കാതെ വന്നതോടെയാണ് പിൻവലിക്കാനുള്ള തീരുമാനത്തിൽ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button