Latest NewsEducation & Career

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16ന്

കോഴിക്കോട് : കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയ്ബിലിറ്റി സെന്ററില്‍ വെച്ച്
മാര്‍ച്ച് 16 ന് രാവിലെ 10.30 മണിക്ക് അഭിമുഖം നടത്തുന്നു.കോഴിക്കോട് ജില്ലയിലെ  സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും.കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്, കാഷ്യര്‍, ഇലക്ട്രീഷ്യന്‍ എന്നീ  തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഭിമുഖം സൗജന്യമായാണ് നടത്തുന്നത്. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍250 രൂപ ഫീസടച്ച് രജിസ്റ്റര്‍ ചെയ്തും അഭിമുഖത്തില്‍ പങ്കെടുക്കാം. അതതു തസ്തികകളില്‍ യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0495 2370178 എന്ന നമ്പറില്‍ ബന്ധപ്പെടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button