Latest NewsIndia

ആശുപത്രിയിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽനിന്നും കണ്ടെടുത്തു

ജയ്പൂർ: ആശുപത്രിയിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽനിന്നും കണ്ടെടുത്തു രഹന(18) എന്ന പെൺകുട്ടിയുടെ മൃതദേഹമാണ് രാജസ്ഥാനിലെ ചമ്പൽ പുഴയിൽ നിന്നും കണ്ടെത്തിയത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് കോട്ടയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ​രഹനയെ കാണാതായത്.

മൃതദേഹം ആദ്യം കണ്ടത് മുനിസിപ്പാലിറ്റി ജീവനക്കാരാണ്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. രഹനയെ കാണാതായതിനെ തുടർന്ന് കുടുംബം നയാപുര പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോ​ഗമിക്കവേയാണ് മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അസ്വഭാവിക മരണത്തിനാണു പോലീസ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close