Latest NewsSports

ആ റെക്കോര്‍ഡിലേക്ക് രോഹിത് ശര്‍മ്മയുടെ ദൂരം 46 റണ്‍സ്

ഇന്ന് അരങ്ങേറാന്‍ പോകുന്ന ഇന്ത്യ , ഓസ്‌ട്രേലിയ ക്രിക്കറ്റ് മല്‍സരം ഇന്ത്യയുടെ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്ക് അല്പം കൂടുതല്‍ പ്രാധാന്യമുള്ളതാണ്. കാരണം എന്താണെന്നല്ലേ കൈയെത്തും ദൂരത്ത് രോഹിത് ശര്‍മ്മയെ കാത്ത് ഒരു റെക്കോര്‍ഡ് ഉണ്ട്. അതും വെറും 46 റണ്‍സ് നേടിയാല്‍ രോഹിത് ശര്‍മ്മയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്ന റെക്കോര്‍ഡ്.

അതിവേഗം 8000 ഏകദിന റണ്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് ഈ 46 റണ്‍സിന് ശേഷം രോഹിത് ശര്‍മ്മക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നത്. 199 ഇന്നിംഗ്‌സില്‍ നിന്നും ഇപ്പോള്‍ 7954 റണ്‍സ് ആണ് രോഹിത് ശര്‍മ്മ നേടിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ രോഹിത് 95 റണ്‍സ് ആണ് നേടിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button