Latest NewsKeralaNews

സര്‍വ്വ കക്ഷി യോഗം സമാപിച്ചു; അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കരുത്; ശബരിമല പ്രശ്‌നം പ്രചാരണത്തില്‍ ഉപയോഗിക്കാം

തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആരാധനാലയങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കാനാവില്ല. എന്നാല്‍ ശബരിമല പ്രശ്‌നം പ്രചാരണത്തില്‍ ഉന്നയിക്കുന്നതില്‍ തടസമില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

സര്‍വ്വ കക്ഷി യോഗത്തിലാണ് തീരുമാനം. നിര്‍ദേശങ്ങളുടെ ഭാഗമായി വരുന്ന് ചട്ടം ആറ് പ്രകാരം പള്ളി, അമ്പലം, ഗുരുദ്വാര, മോസ്‌ക് ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉപയോഗിക്കുവാന്‍ പാടില്ല. അതേസമയം പരിധികള്‍ ലംഘിക്കപ്പെട്ടാലോ മതസ്പര്‍ദ്ധ വളര്‍ത്തിയാലോ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമെന്നും അത് ഏത് തരത്തില്‍ ആയിരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും ടിക്കാറാം വീണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button