Latest NewsIndia

2000 രൂപ നോട്ട് മെട്രോ ട്രാക്കിലേക്ക് വീണു, യുവതി പിന്നാലെ ചാടി; പിന്നീട് സംഭവിച്ചത്

ഡല്‍ഹി: കൈയില്‍ നിന്നും പറന്നു പോയ 2,000 രൂപ നോട്ടെടുക്കാന്‍ മെട്രോ ട്രാക്കിലേക്ക് ചാടിയ യുവതി അത്ഭുതകരമായി രക്ഷപെട്ടു. ഡല്‍ഹിയിലെ ദ്വാരക മോര്‍ സ്റ്റേഷനിലാണ് സംഭവം.

കഴിഞ്ഞ ദിവസം രാവിലെ 10.40 ഓടെ സ്റ്റേഷനിലെത്തിയ യുവതിയുടെ പഴ്സില്‍ നിന്നും 2,000 രൂപയുടെ നോട്ട് ട്രാക്കിലേക്ക് പറന്നു വീഴുകയായിരുന്നു. ഇതോടെ, വീണ്ടു വിചാരമില്ലാതെ യുവതി ട്രാക്കിലേക്ക് എടുത്തു ചാടി. ഇതിന് ശേഷമാണ് ട്രെയിന്‍ വരുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ബഹളം വയ്ക്കുകയും അപകട മണി മുഴക്കുകയും ചെയ്തു. ശബ്ദം കേട്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയും അപകടം ഒഴിവാകുകയുമായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് ഭയപ്പെട്ട യുവതി ട്രാക്കുകള്‍ക്കിടയില്‍ മാറി നിന്നു. യുവതിയുടെ പക്കല്‍ നിന്നും മാപ്പപേക്ഷ എഴുതി വാങ്ങിയതിനു ശേഷമാണ് റെയില്‍വേ അധികൃതര്‍ ഇവരെ തിരികെ വിട്ടയച്ചത്.

shortlink

Post Your Comments


Back to top button