NattuvarthaLatest News

കനത്ത ചൂട്; അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അങ്കണവാടി പരാതിയെ തുടർന്ന് അടച്ചുപൂട്ടി

കോ​ത​മം​ഗ​ലം: കനത്ത ചൂട്; അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അങ്കണവാടി പരാതിയെ തുടർന്ന് അടച്ചുപൂട്ടി . വൈ​ദ്യു​തി​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​ത്ത ക​രി​യി​ല​പ്പാ​റ​യി​ലെ അ​ങ്ക​ണ​വാ​ടി വേനൽ ചൂട് കടുക്കവേ കു​ട്ടി​ക​ൾ​ക്ക് സ​ഹി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി.

കോതമം​ഗലത്തെ കീ​ര​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​യി​ല​പ്പാ​റ അ​ങ്ക​ണ​വാ​ടി​യി​ൽ പഠിക്കാനെത്തുന്ന കു​ഞ്ഞു​ങ്ങ​ളാ​ണ് ക​ന​ത്ത വേ​ന​ൽ ചൂ​ടി​ൽ കഷ്ട്ടത്തിലായത്, പാ​റ​പ്പു​റ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​യു​ടെ മേ​ൽ​ക്കൂ​ര ത​ക​ര ഷീ​റ്റു​കൊ​ണ്ടു നി​ർ​മി​ച്ച​താ​ണ്.

കൂടാതെ ​വേന​ൽ​ക്കാ​ല​ത്ത് മു​ക​ളി​ൽ​നി​ന്നു​ള്ള ചൂ​ടി​നു​പു​റ​മെ പാ​റ​പ്പു​റ​ത്തു​നി​ന്ന് ഉ​യ​രു​ന്ന ക​ടു​ത്ത ചൂ​ടു​മേ​റ്റ് കു​ഞ്ഞു​ങ്ങ​ൾ ത​ള​ർ​ന്നു​വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ ഫാ​ൻ ​പോ​ലുമില്ലാത്തതാണു പ്ര​ശ്നം രൂ​ഷ​മാ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button