News

പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ചു; പോലീസുകാരന്റെ കൈ പ്രതികള്‍ തല്ലിയൊടിച്ചു

 

ആലപ്പുഴ: ചെങ്ങന്നൂരില്‍ കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ പ്രതികളുടെ ആക്രമണം. ആക്രമണത്തില്‍ സംഘത്തിലുണ്ടായിരുന്ന പോലീസുകാരന്റെ കൈ പ്രതികള്‍ തല്ലി ഒടിച്ചു. ചെങ്ങന്നൂര്‍ മംഗലത്താണ് പൊലീസിനു നേരെ ആക്രമണമുണ്ടായത്.

കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് വില്‍പനയും വധശ്രമവുമുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ സംഗീത് സംഘം ചേര്‍ന്ന് മദ്യപിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ഐ. ജി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പത്തംഗസംഘം എത്തിയത്. പോലീസ് വളഞ്ഞതിനെത്തുടര്‍ന്ന് സംഗീത് കമ്പിവടി വീശി പോലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ സുന്ദര്‍ലാലിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ വലതുകൈ ഒടിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button