Latest NewsGulf

കനത്ത മഞ്ഞിൽ പുതഞ്ഞ് യുഎഇ; മുന്നറിയിപ്പ് നൽകി അധികൃതർ

അബുദാബി: മഞ്ഞിൽ പൊതിഞ്ഞ് യുഎഇ. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. ദൂരക്കാഴ്ച സാധ്യമല്ലാത്ത വിധത്തില്‍ ദുബായിലും മറ്റ് എമിറേറ്റുകളിലും മഞ്ഞുമൂടിയിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി കനത്ത മഞ്ഞില്‍ വാഹനം ഓടിക്കുന്നത് ദുഷ്കരമായിരിക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്,

ദേശീയ കാലാവസ്ഥാ കേന്ദ്രം
ഈ ദിവസങ്ങളിൽ ദൂരക്കാഴ്ച പരമാവധി 200 മീറ്റര്‍ മാത്രമായിരിക്കുമെന്നാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button