CricketLatest NewsSports

മുന്‍ ഇന്ത്യന്‍ താരം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ചണ്ഡിഗഢ്: പഞ്ചാബില്‍ നിന്നുള്ള ഇന്ത്യയുടെ മുൻ പേസര്‍ വിആര്‍വി സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2003ല്‍ അണ്ടര്‍ 19 ഏഷ്യ കപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2006ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെന്റ് ജോണ്‍സിലായിരുന്നു അരങ്ങേറ്റം. ഇന്ത്യക്ക് വേണ്ടി അഞ്ച് ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും മത്സരിച്ചിട്ടുണ്ട്. . 10 ഇന്നിങ്‌സുകളില്‍ നിന്നായി എട്ട് വിക്കറ്റുകള്‍ ആണ് താരം നേടിയത്.

2006ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. രണ്ട് മത്സരത്തിൽ കളിച്ചുവെങ്കിലും വിക്കറ്റുകളൊന്നും നേടാന്‍ സാധിച്ചില്ല. പിന്നീട് ഒരു ഏകദിനം കളിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ആഭ്യന്തര സീസണില്‍ പഞ്ചാബിനെയാണ് 34കാരനായ സിങ് പ്രതിനിധീകരിച്ചിരുന്നത്. 2014ല്‍ അവസാനമായി പഞ്ചാബിന് വേണ്ടി കളിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button