Latest NewsIndia

പട്ടാപ്പകല്‍ നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി മലയാളിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ചയ്ക്കിരയാക്കി

സംഭവം നടന്നത് ഏറ്റവും തിരക്കുള്ള ഇന്ദര്‍പുരി റോഡില്‍ വെച്ച്

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി മലയാളിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ചയ്ക്കിരയാക്കി ന്യൂഡല്‍ഹിയിലെ ഇന്ദര്‍പുരി റോഡില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. മായാപുരി ഹരിനഗറില്‍ താമസിക്കുന്ന പത്തനംതിട്ട റാന്നി സ്വദേശി ചാണ്ടി തോമസിനെയാണ് മൂവര്‍സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്.

ഡല്‍ഹിയില്‍ ബിസിനസുകാരനായ ചാണ്ടി തോമസ് രഞ്ജിത് നഗറിലെ ഓഫീസില്‍നിന്ന് കൊണാട്ട് പ്ലേസിലേക്ക്; കാറില്‍ പോവുകയായിരുന്നു. ഇന്ദര്‍പുരി റോഡിലൂടെ കാറോടിച്ചു പോകുമ്പോള്‍ പിന്നിലൂടെ ബൈക്കിലെത്തിയ യുവാവ് തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയും കൈവീശിയും വണ്ടിനിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്തെങ്കിലും അത്യാവശ്യത്തിനാണെന്നു കരുതി ചാണ്ടി തോമസ് കാര്‍ നിര്‍ത്തി. ബൈക്ക് നിര്‍ത്തിയ ചെറുപ്പക്കാരന്‍ എന്തോ ചോദിക്കാനെന്നമട്ടില്‍ കാറിന്റെ എതിര്‍വശത്തെത്തി. ചാണ്ടി തോമസ് ഗ്ലാസ് താഴ്ത്തിയപ്പോള്‍ അയാള്‍ അതിലൂടെ കൈയിട്ട് ഡോര്‍ തുറന്ന് ഉടന്‍ അകത്തുകയറി. എന്താണ് കാര്യമെന്നു ചോദിച്ചപ്പോള്‍ തൂവാലകൊണ്ടു മറച്ച പിസ്റ്റള്‍ ചൂണ്ടി കൈയിലുള്ളതെല്ലാം എടുക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്ക് മറ്റു രണ്ടുപേര്‍ ബൈക്കിലെത്തി കാറിനുസമീപം നിര്‍ത്തി. ചാണ്ടി തോമസ് ഉടന്‍ പോക്കറ്റിലുള്ള പതിനായിരം രൂപ യുവാവിനു നല്‍കി.

വിരലിലിട്ട സ്വര്‍ണമോതിരം ഊരിനല്‍കണമെന്നായി അവരുടെ അടുത്ത ആവശ്യം. തൊട്ടപ്പുറമുള്ള സി.എസ്.ഐ.ആര്‍. ഓഫീസിനു സമീപത്ത് രണ്ടു ഗാര്‍ഡുകളുണ്ടായിരുന്നു. അവരെക്കണ്ട ചാണ്ടി തോമസ് കാറിനുള്ളില്‍നിന്നും ഉറക്കെ നിലവിളിച്ചു. അതുകേട്ട് അവര്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ചെറുപ്പക്കാര്‍ ഉടന്‍ ബൈക്കുകളില്‍ സ്ഥലംവിട്ടു.അദ്ദേഹം പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button