IndiaNews

രവിശങ്കര്‍ പ്രസാദിനെതിരായ മമതയുടെ അധിക്ഷേപ പരാമര്‍ശം; നടപടി വേണമെന്ന് എന്‍പിആര്‍ഡി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മാനസിക രോഗികളെപ്പോലെയാണ് പെരുമാറുന്നതെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാമര്‍ശത്തില്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടിയെടുക്കണമെന്ന് നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ റൈറ്റ്‌സ് ഓഫ് ഡിസേബിള്‍ഡ് (എന്‍പിആര്‍ഡി) തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു.

ബംഗാളിനെ കടുത്ത പ്രശ്‌ന ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന രവിശങ്കര്‍ പ്രസാദിന്റെ ആവശ്യത്തെ തുടര്‍ന്നാണ് മമത അനഭിമതമായ പരാമര്‍ശം നടത്തിയതെന്ന് എന്‍പിആര്‍ഡി ജനറല്‍ സെക്രട്ടറി മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button