Latest NewsNews

ലൂസിഫറിന്റെ ക്ലൈമാക്സിനെക്കുറിച്ച് ചോദിച്ച ആരാധകന് പൃഥ്വിരാജ് നല്‍കിയ മറുപടി ഇങ്ങനെ

ഏറെ ആകാംക്ഷയോടെയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫറിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഫാമിലി ത്രില്ലറാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി ഒരുക്കുന്ന ലൂസിഫര്‍. പ്രഖ്യാപന വേളമുതല്‍ ആരാധകര്‍ ഏറ്റെടുത്ത സിനിമയാണിത്. ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയുടെ റിലീസിനോടനുബന്ധിച്ചുള്ള അവസാനഘട്ട ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ച് വരുന്നത്. സിനിമയെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലൂസിഫറിന്റെ കഥ എന്താണെന്നായിരുന്നു ആദ്യത്തെ ചോദ്യം. സിനിമ കാണുമ്പോള്‍ അതേക്കുറിച്ച് മനസ്സിലാവുമെന്ന് പറഞ്ഞപ്പോള്‍ ക്ലൈമാക്സിനെക്കുറിച്ചായിരുന്നു ചോദ്യം. അത് സിനിമയുടെ അവസാനം കാണിക്കുമെന്ന മറുപടിയാണ് പൃഥ്വി നല്‍കിയത്. എന്തായാലും സംഭവം വൈറലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button