KeralaLatest News

എട്ടുവയസുകാരന്‍ ടെറസില്‍ നിന്നും വീണ് മരിച്ചു

കാഞ്ഞങ്ങാട്: എട്ടുവയസുകാരന്‍ ടെറസില്‍ നിന്നും വീണ് മരിച്ചു. കളിക്കുന്നതിനിടെ ടെറസില്‍ പന്തെടുക്കാന്‍ കയറിയ കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ അഹ് മദ്- ഫാഹിദ ദമ്ബതികളുടെ മകന്‍ മിഖ്ഷാദ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് കളിക്കുന്നതിനിടെ പന്ത് ടെറസില്‍ വീഴുകയും ഇതെടുക്കാന്‍ ചെന്ന കുട്ടി അബദ്ധത്തില്‍ വീഴുകയുമായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button