Latest NewsIndia

ബിജെപിയെ കണ്ട് പഠിക്കൂ – കോൺഗ്രസിന് അഖിലേഷ് വക ഉപദേശം

ലക്നൗ:   സഖ്യ കക്ഷികളെ കൂടെ നിര്‍ത്തുന്നതിലും അവരെ രാഷ്ടീയമായി തൃപ്തിപ്പെടുന്നതിലും ബിജെപി പുലര്‍ത്തുന്ന പ്രൊഫഷണിലിസം കോണ്‍ഗ്രസ് കണ്ട് പഠിക്കാന്‍ ഉപദേശം നല്‍കി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഏന്ത് സമ്മര്‍ദ്ദത്തിലാണെങ്കിലും തങ്കളുടെ കൂടെയുളള ചെറു പാര്‍ട്ടികളായ സഖ്യ കക്ഷികളെ അവര്‍ കെെവിടില്ലെന്നും അവര്‍ക്ക് വേണ്ട  പരിഗണന  ബിജെപി നല്‍കുമെന്നും യാദവ് പറഞ്ഞു.

ഭരണത്തില്‍ എത്തേണ്ടത് എങ്ങനെയെന്നും സഖ്യകക്ഷികളെ വേണ്ടവിധം ബഹുമാനിക്കാനും ബിജെപിക്ക് അറിയാമെന്ന് അഖിലേഷ് . കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണ് അതുകൊണ്ട് ബംഗാളിലെ മമതയേയും ഡല്‍ഹിയിലെ കേജ്രിവാളെയും സഹായിക്കുകയാണ് ചെയ്യേണ്ടത്. ബീഹാറിനെ ഈ കാര്യത്തില്‍ മാതൃകയാക്കാമെന്നും എത്ര സീറ്റിനാണ് ബിജെപി അ വിടെ ജയിച്ചതെന്ന് നോക്കണമെന്നും അഖിലേഷ് കേണ്‍ഗ്രസിന് ചൂണ്ടിക്കാണിച്ചു കൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button