Latest NewsKeralaNattuvartha

വാഹനാപകടത്തിൽ വ്യാപാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് : വാഹനാപകടത്തിൽ വ്യാപാരിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റിൽ ഹാന്റ്‌ലും ഷോപ്പ് നടത്തുന്ന വെള്ളറക്കാട് തെരുവിലെ തട്ടാരി രാജൻ(60) ആണ് മരിച്ചത്. കൊയിലാണ്ടി മന്ദമംഗലം സിൽക്ക് ബസാറിൽ വച്ചായിരുന്നു അപകടം. രാത്രി കട പൂട്ടി ബസിറങ്ങി ദേശീയ പാതയിലുടെ നടന്നു വരവെ വാഹനം ഇടിക്കുകയായിരുന്നു.
ഭാര്യ : സുനിത , മക്കൾ: ജിനു, ജിനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button