Latest NewsIndia

VIDEO: ശശി തരൂരിന്‍റെ ഉറ്റബന്ധുക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

തിരുവനന്തപുരം•തിരുവനന്തപുരം എം.പി ശശി തരൂരിന്റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ശശി തരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭർത്താവ് ശശികുമാർ എന്നിവര്‍ ഉള്‍പ്പടെ പത്ത് പേരാണ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നത്. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഇവരെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചു.

അതേസമയം, കെ.പി.സി.സി നിർവ്വാഹക അംഗങ്ങൾ ഉൾപ്പടെയുള്ള രണ്ട് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായി ശ്രീധരന്‍ പിള്ള പറഞ്ഞു. തത്കാലം പേരുകൾ പുറത്ത് വിടുന്നില്ലെന്നും ഇവരുമായി ചർച്ചകൾ തുടരുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

കഴിഞ്ഞദിവസം കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ എത്തിയിരുന്നു. തൊട്ടുപിന്നാലെ കൂടുതല്‍ പേര്‍ ഉടന്‍ ബി.ജെ.പിയില്‍ എത്തുമെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു.

https://www.facebook.com/bjp4ernakulam/videos/372946836766427

shortlink

Related Articles

Post Your Comments

Related Articles


Back to top button