Latest NewsIndia

ഭീകരതക്കെതിരെ ഇന്ത്യക്കുണ്ടായിരുന്ന പിന്തുണ യുപിഎ കാലത്ത് വെറും വട്ടപൂജ്യമായിരുന്നു…. ‘ ശൂന്യം ‘   എന്നാല്‍ ഇന്ന് 14 രാഷ്ട്രങ്ങളാണ് നമ്മോടൊപ്പം – വിദേശകാര്യമന്ത്രി

ന്യൂഡൽഹി :  2009 – ഇന്ത്യ അന്ന് ഒറ്റക്കായിരുന്നു, യുഎന്നില്‍ കൊടും ഭീകരന്‍ മസൂദിനെ ആഗോള ഭീകരനാക്കണമെന്ന ആവശ്യം ഇന്ത്യ ഉന്നയിക്കുമ്പോള്‍ ഒരു രാഷ്ട്രത്തിന്‍റെയും പിന്തുണ കിട്ടിയില്ല. അന്നാരാണ് ഭരിച്ചതെന്ന് കൂടി ഓര്‍ക്കണം. യുപിഎ സര്‍ക്കാരായിരുന്നു അന്ന് ഭരണത്തില്‍. എന്നാല്‍ ഇന്ന് ഇന്ത്യ അതേ ആവശ്യം വീണ്ടും അതിശക്തിയായി മുന്നോട്ട് വെച്ചപ്പോള്‍ ലോകം മുഴുവനാണ് നമ്മോടൊപ്പം നില്‍ക്കുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറ‍ഞ്ഞു. അമേരിക്ക , റഷ്യ, ഫ്രാന്‍സ് തുടങ്ങി 14 ഓളം രാഷ്ട്രങ്ങള്‍ ഇന്ന് കൊടും ഭീകരനായ മസൂദിനേയും ജയ്ഷയേയും നാമവിശേഷമാക്കാന്‍ ആഗ്രഹിക്കുന്നത്. ഈ 14 രാഷ്ട്രങ്ങള്‍ മാത്രമല്ല അനവധി രാഷ്ട്രങ്ങളും മസൂദിനെതിരെയുളള ഇന്ത്യയുടെ നിലപാടിന് ഒപ്പമാണെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

പാക് ഭീകര സംഘടനയായ ജയ്ഷെ ഇ മുഹമ്മദിനെതിരെയുളള ഇന്ത്യയുടെ വിട്ട് വീഴ്ചയില്ലാത്ത നിലപാടിന് ശക്തമായ പിന്തുണയാണ് ഫ്രാന്‍സിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ജയ്ഷെ ഭീകരന്‍ മസൂദിന്‍റെ സ്വത്തുക്കള്‍ ഫ്രന്‍സ് മരവിപ്പിച്ചത് ഈ പിന്തുണക്ക് ഉദാഹരണം മാത്രമാണ് . എന്നാല്‍ ചെെന മാത്രം ഇതിന് വലിയ ഒരു വിലങ്ങ് തടിയാകുകയാണ്. അവര്‍ വീറ്റോ പ്രയോഗിക്കുകയാണ്. ഭീകരതക്കെതിരെയുളള ഇന്ത്യയുടേയും ലോക രാഷ്ടങ്ങളുടേയും ശ്രമങ്ങളെ ചെെന വെല്ലുവിളിക്കുകയാണ്. ഇതിനോട് പ്രതിഷേധിച്ച് ലോക രാഷ്ട്രങ്ങളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഭീകര പ്രവർത്തനം നടത്തുന്നവരെകുറിച്ച് യൂറോപ്യൻ യൂണിയൻ തയ്യാറാക്കുന്ന പട്ടികയിൽ മസൂദിനെ ഉൾപ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന് ഫ്രാൻസ് അറിയിച്ചിട്ടുണ്ട്.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെടാതിരിക്കുന്നത് ലോക സമാധനത്തിന് തന്നെ വലിയ വിഘ്നങ്ങള്‍ സംഭവിക്കുമെന്നും ആയതിനാല്‍ തന്നെ ഈ നടപടി പ്രാവര്‍ത്തികമാക്കുന്നതിനായി താങ്കളുടെ ഭാഗത്ത് നിന്ന് വേണ്ട നടപടികള്‍ ഉണ്ടാകുമെന്ന് യു എൻ രക്ഷാ സമിതിയിലെ നയതന്ത്ര പ്രതിനിധി വരെ പറയുകയുണ്ടായി..എന്നാലും ചെെന വിട്ടുതരാത്ത മട്ടാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button