തിരുവനന്തപുരം: കടലിൽനിന്ന് ഇനി 10 സെന്റീമീറ്ററിൽ ചെറിയ മത്തിയോ 14 സെന്റീമീറ്ററെങ്കിലും നീളമില്ലാത്ത അയലയോ പിടിച്ചാൽ ഫിഷറീസ് എൻഫോഴ്‌സ്‌മെന്റുകാർ നിങ്ങളെ പിടികൂടും. കൂടാതെ മീൻപിടിത്തത്തിന് നിശ്ചിത കണ്ണിയകലമുള്ള വലകളേ ഉപയോഗിക്കാവൂ എന്ന കേരളത്തിന്റെ തീരുമാനം എല്ലാ തീരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രാവർത്തികമാക്കാൻ കേന്ദ്ര ഫിഷറീസ് സെക്രട്ടറി നിർദേശിച്ചു.
ഓരോ ഇനം മീനിനുമനുസരിച്ച് വലയ്ക്ക് നിശ്ചിത കണ്ണിയകലം നിശ്ചയിച്ച് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ.) റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. മൺസൂൺ കാലത്ത് കേരളത്തിൽ 52 ദിവസം ഒറ്റത്തവണയായാണ് ട്രോളിങ് നിരോധനം. ചില സംസ്ഥാനങ്ങളിൽ ഇത് രണ്ടുതവണയായാണ്.
Post Your Comments