KeralaLatest News

സര്‍വകലാശാല ഉന്നത ഉദ്യോഗസ്ഥ നിയമനം; ഭേദഗതി വരുത്തേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി: സര്‍വകലാശാലകളിലെ ഉന്നത ഉദ്യാഗസ്ഥന്‍മാരുടെ നിയമനകാലാവധിയുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍ ചോദ്യം ചെയ്യുന്ന ഹര്‍ജികളെല്ലാം ഡിവിഷന്‍ബെഞ്ച് പരിഗണിക്കും. സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ റജിസ്ട്രാര്‍,പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫിസര്‍ എന്നിവരുടെ നിയമന കാലാവധി നാലു വര്‍ഷമാക്കി പരിമിതപ്പെടുത്തിയ ഓര്‍ഡിനന്‍സ് ആണ് പരിഗണിക്കുന്നത്.

ഹര്‍ജികളില്‍ സിംഗിള്‍ജഡ്ജി സ്റ്റേ അനുവദിക്കാത്തതിനെതിരെ കാലിക്കറ്റ് സര്‍വകലാശാലാ റജിസ്ട്രാര്‍ ഡോ. അബ്ദുല്‍ മജീദ് നല്‍കിയതുള്‍പ്പെടെയുള്ള അപ്പീല്‍ പരിഗണിച്ചാണു നടപടി. തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശിച്ചു. നാലു വര്‍ഷമോ 56 വയസോ പൂര്‍ത്തിയാകുന്നവര്‍ക്കു സര്‍വീസില്‍ തുടരാനാവില്ലെന്നു വ്യവസ്ഥ ചെയ്യുന്ന മാര്‍ച്ച് ആറിലെ ഓര്‍ഡിനന്‍സില്‍ നടപടി തടയണമെന്നാവശ്യപ്പെട്ടു വിവിധ സര്‍വകലാശാലകളിലെ ഉന്നതോദ്യോഗസ്ഥരാണു കോടതിയിലെത്തിയത്.അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് വി. ജി അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച്, ബന്ധപ്പെട്ട ഹര്‍ജികളെല്ലാം 21നു ഒരുമിച്ചു കേള്‍ക്കാന്‍ തീരുമാനിച്ചു. കക്ഷികള്‍ മാര്‍ച്ച് 19നകം സത്യവാങ്മൂലം നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button