UAELatest News

പിഞ്ചുകുഞ്ഞ് ഫ്ലാറ്റിന്റെ ജനലിലൂടെ താഴെ വീണു; മാതാപിതാക്കൾക്കെതിരെ നടപടി

ഷാര്‍ജ: പിഞ്ചുകുഞ്ഞ് ഫ്ലാറ്റിന്റെ ജനലിലൂടെ താഴെ വീണു.മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഫ്ലാറ്റിന്റെ രണ്ടാം നിലയില്‍ നിന്നുവീണ് പരിക്കേറ്റ 16 മാസം പ്രായമുള്ളകുട്ടിയുടെ നില അതീവ ഗുരുതരമാണ്.

വെള്ളിയാഴ്ച വൈകുന്നേരം കല്‍ബയിലാണ് സംഭവം നടന്നത്. കുട്ടിയെ അത്യാസന്ന നിലയില്‍ ഫുജൈറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടർന്ന് ഫുജൈറ പോലീസാണ് ഷാര്‍ജ പോലീസിനെ വിവരം അറിയിച്ചത്.

ഫ്ലാറ്റില്‍ നിന്ന് താഴെ വീണ കുട്ടിയെ അച്ഛന്‍ ആദ്യം കല്‍ബയിലെ ആശുപത്രിയിലാണെത്തിച്ചത്. എന്നാല്‍ സ്ഥിതി ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ ഫുജൈറയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കുട്ടിയെ ശ്രദ്ധിക്കാതിരുന്നതിന് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button