Latest NewsNews

പി.എം നരേന്ദ്ര മോദി’ യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറക്കും. ബി്‌ജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായണ് പോസ്റ്റര്‍ പുറത്തിറക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ആയിരുന്നു.

ഓമാംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ് ആണ് നരേന്ദ്രമോദിയായി വേഷമിടുന്നത്. മനോജ് ജോഷിയാണ് ചിത്രത്തില്‍ അമിത് ഷായെ അവതരിപ്പിക്കുന്നത്്. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഏപ്രില്‍ 12ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button