KeralaLatest News

ആംബുലന്‍സിന് നൽകിയില്ല ; കാറിന്റെ ഡിക്കിയിൽ വെച്ച് മൃതദേഹം കൊണ്ടുപോയി,സംഭവം കേരളത്തിൽ

മലപ്പുറം : പണമില്ലാത്തതിനാൽ ആംബുലന്‍സിന് നൽകിയില്ല. ഇതോടെ കര്‍ണ്ണാടക സ്വദേശിനിയുടെ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് പോയത് കാറിന്റെ ഡിക്കിയിൽ വെച്ചുകൊണ്ട്.  മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. ആംബുലന്‍സിനായി മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്

കര്‍ണ്ണാടക ബിദാര്‍ സ്വദേശിനിയായ 45കാരി ചന്ദ്രകല വെള്ളിയാഴ്ചയാണ് അര്‍ബുധത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിൽ മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ഇന്നലെ രാവിലെ ബന്ധുക്കളെത്തി.ആംബുലൻസ് വിളിക്കാൻ പണമില്ലെന്ന് ബന്ധുക്കൾ അറിയിച്ചതോടെ ഇന്ധനം നിറച്ചുനൽകിയാൽ മതിയെന്ന് സമീപത്തെ ആംബുലൻസ് ഡ്രൈവർമാർ പറഞ്ഞു.

എന്നാൽ നാട്ടിൽനിന്ന് വണ്ടികൊണ്ടുവന്നത് നാട്ടുകാരുടെ സഹായത്തോടെയാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതോടെ ഡ്രൈവർമാർക്കൊപ്പം ബന്ധുക്കൾ സഹായത്തിനായി മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനെ കണ്ടു.ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഫണ്ടില്‍നിന്ന് ആംബുലന്‍സിന് പണം അനുവദിക്കുകയോ അല്ലെങ്കില്‍ എംബാം ചെയ്ത് കാറില്‍ മൃതദേഹം അയക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രതികൂല നിലപാടാണ് ഉണ്ടായത്. ഇതോടെയാണ് മൃതദേഹം കാറിന്റെ ഡിക്കിയിൽ കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിച്ചത്.

അതേസമയം, സൗജന്യ ആംബുലന്‍സ് ഒരുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂപ്രണ്ടിന്റെ വാദം. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക പരിമിതി സൂപ്രണ്ടിനെ അറിയിച്ചതായി ആശുപത്രി രേഖകളില്‍ നിന്ന് വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button