Latest NewsNattuvartha

നാട്ടുകാരെ ഭീതിയിലാഴ്ത്തി ആയുധങ്ങളുമായി നാല്‍വര്‍ സംഘത്തിന്റെ അഴിഞ്ഞാട്ടം

വാകത്താനം : നാട്ടുകാരെ ഭീതിയിലാഴ്ത്തി ആയുധങ്ങളുമായി നാല്‍വര്‍ സംഘത്തിന്റെ അഴിഞ്ഞാട്ടം . യുവാവിനെ മര്‍ദിച്ച ശേഷം, മദ്യലഹരിയില്‍ കവലയില്‍ി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലംഗ സംഘ യുവാക്കളുടെ സംഘമാണ് പൊലീസ് പിടിയിലായത്. പൊലീസ് പിടികൂടി. വാകത്താനം പുത്തന്‍ചന്ത ജോബി തോമസ് (35), നാലുന്നാക്കല്‍ കടുവാക്കുഴി സരുണ്‍ സലി (30), മാടപ്പള്ളി പങ്കിപ്പുറം ഇലവുംമൂട്ടില്‍ സോണി ജോസഫ് (30), മാടപ്പള്ളി അമര കാലായില്‍ പ്രവീണ്‍.കെ.പി (32) എന്നിവരാണ് പിടിയിലായത്. കോട്ടയം ഞാലിയാംകുഴിയിലാണ് സംഭവം.

യുവാക്കളുടെ അക്രമത്തില്‍ സാരമായി പരുക്കേറ്റ വാകത്താനം ആശുപത്രിക്ക് സമീപം അരിഞ്ഞകല്ലുങ്കല്‍ എല്‍ദോ (31) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതികളുടെ പരിചയക്കാരനായ എല്‍ദോ ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന സംഘത്തിലെ ഒരാളുടെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തത് സംബന്ധിച്ചുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.സംഘം 15 മിനിറ്റോളം വാഹന ഗതാഗതവും തടസ്സപ്പെടുത്തി. തുടര്‍ന്ന് നാട്ടുകാര്‍ സംഘത്തെ തടഞ്ഞു വയ്ക്കുകയും വാകത്താനം പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button