Latest NewsInternational

കൊടും ക്രൂരതയുടെ പര്യായമായ ഐ.എസ് ഇനിയില്ല

ലോകരാഷ്ട്രങ്ങള്‍ക്ക് ആശ്വാസമായി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ പ്രഖ്യാപനം

ഡമാസ്‌കസ് : ലോകരാഷ്ട്രങ്ങള്‍ക്ക് ആശ്വാസമായി സിറിയയില്‍ നിന്നും ആശ്വാസ വാര്‍ത്ത. കൊടുംക്രൂരതയടെ പര്യായമായ ഐ.എസ് ഇനി ഇല്ല. ഐ.എസ് നാമാവശേഷമായി. സിറിയയിലെ ഐ.എസ് താവളം ഏകദേശം പൂര്‍ണമായും കീഴടക്കിയതായി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് അറിയിച്ചു. ഐ.എസിന്റെ അധീനതയില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവുള്ള പ്രദേശം മാത്രമേയുള്ളൂ എന്നും സൈന്യം അറിയിച്ചു.

കിഴക്കന്‍ സിറിയയിലെ ഐ.എസിന്റെ അവസാന കേന്ദ്രമായ ബാഗ്ഹൗസ് കീഴടക്കുന്നതിനുള്ള എസ്.ഡി.എഫിന്റെ ശ്രമമാണ് അന്ത്യത്തിലെത്തിയത്. സൈന്യം പ്രദേശത്തിന് തൊട്ടടുത്തെത്തിയതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് പ്രദേശവാസികളാണ് കീഴടങ്ങിയത്. ഐ.എസ് ഭീകരരുടെ രക്തബന്ധുക്കളാണ് ഇവരില്‍ അധികവും. ഭീകരരും ഇതില്‍ ഉള്‍പ്പെടുമെന്ന് സൈന്യം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button